
കോഴിക്കോട് : കോഴിക്കോട് കൊമ്മേരിയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു . മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ട് പോകുന്നതിനിടെയാണ് 11 പേർക്ക് കൂടി രോഗം സ്ഥിരികരിച്ചത്. രോഗബാധിതരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആകെ 39 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കോർപ്പറേഷൻ ആരോഗ്യവിഭാഗം ഇന്ന് പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്നു. ഇതിൻ്റെ പരിശോധന ഫലവും ഉടൻ പുറത്ത് വരും. പൊതുകിണറിലെ വെള്ളത്തിൽ ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ രോഗത്തിൻ്റെ ഉറവിടം കണ്ടെത്തിട്ടില്ല.





