Kozhikode
ഡ്രൈവർക്ക് മർദ്ദനം; കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

കോഴിക്കോട്: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ഇന്നലെ കൂമുള്ളിയിൽ വെച്ചു സ്വകാര്യ ബസിലെ ഡ്രൈവറെ അകാരണമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം തൊഴിലാളികൾ മിന്നൽ പണിമുടക്കിനു തീരുമാനിച്ചത്.
ബസ് ഡ്രൈവറെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ ബസ് സർവീസ് നിർത്തിവെച്ചു പ്രതിഷേധിക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്.





