Kozhikode

കോഴിക്കോട് വനമേഖലയിൽ ഉരുൾപൊട്ടി; കടന്തറ പുഴയിൽ അമിത ജലപ്രവാഹം

Please complete the required fields.




കോഴിക്കോട് : പൂഴിത്തോട് മാവട്ടം വനമേഖലയിൽ ഉരുൾപൊട്ടി കടന്തറ പുഴയില്‍ അമിത ജലപ്രവാഹം. വ്യാഴാഴ്ച പൂഴിത്തോട് അനങ്ങംപാറയുടെ മേൽഭാഗത്ത് വനമേഖലയിലാണ് ഉരുൾപൊട്ടിയത്.

വൈകിട്ട് 3 മണിക്കാണ് ഉരുൾപൊട്ടിയത്. കടന്തറ പുഴയിൽ വെള്ളം ക്രമാതീതമായി വർധിച്ചു. ഇല്ല്യാനി, മുത്തേട്ട് പുഴകളിലും ജലത്തിന്റെ അളവ് കൂടി.

പൂഴിത്തോട് മേഖലയിൽ രാത്രിയിലും മഴ തുടരുകയാണ്. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും പുഴയിൽ ഇറങ്ങരുതെന്നും ചെമ്പനോട വില്ലേജ് ഓഫിസർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Articles

Back to top button