Alappuzha

കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കഞ്ചാവുമായി യാത്ര, ഒരാള്‍ പിടിയില്‍

Please complete the required fields.




അമ്പലപ്പുഴ: കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസില്‍ കഞ്ചാവുമായി യാത്രചെയ്ത പുറക്കാട് ഒറ്റപ്പന സ്വദേശിയെ അമ്പലപ്പുഴ പോലീസ് പിടികൂടി. പ്ലാസ്റ്റിക്ക് കവറിലും പേപ്പറില്‍ പൊതിഞ്ഞും സൂക്ഷിച്ച 1.200 കിലോഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന് പിടികൂടി. സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ കൊല്ലത്തുനിന്നാണിയാള്‍ കയറിയത്. രഹസ്യവിവരം ലഭിച്ച പോലീസ് ശനിയാഴ്ച രാവിലെ പത്തരയോടെ തോട്ടപ്പള്ളി സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്.

Related Articles

Back to top button