Palakkad

വളർത്തുമീൻ മോഷ്ടിച്ചെന്നാരോപിച്ചു, വീട്ടിലെത്തി ഫോട്ടോയെടുത്തു; 12കാരന്റെ മരണത്തിൽ 38-കാരൻ അറസ്റ്റിൽ

Please complete the required fields.




പാലക്കാട് : ചാത്തനൂർ ജി.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വാവനൂർ കട്ടിൽമാടത്തെ മുല്ലക്കൽവീട്ടിൽ സൂര്യനാരായണൻ (12) ആത്മഹത്യചെയ്ത സംഭവത്തിൽ പ്രദേശവാസി വാക്കേല വളപ്പിൽ മണികണ്ഠനെയാണ്‌ (38) ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

വീട്ടിൽനിന്ന് വളർത്തുമീൻ മോഷ്ടിച്ചെന്നാരോപിച്ച് മണികണ്ഠൻ ഭീഷണിപ്പെടുത്തിയതിനാലാണ് മകൻ ആത്മഹത്യചെയ്തതെന്ന് സൂര്യനാരായണന്റെ അമ്മയും സഹോദരനും ആരോപിച്ചിരുന്നു. മണികണ്ഠൻ വീട്ടിലെത്തി ഫോട്ടോ പകർത്തുകയുണ്ടായെന്നും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്നും ഇവർ പോലീസിനോട് പറഞ്ഞു.

എസ്.എച്ച്.ഒ. കെ. സതീഷ് കുമാർ, എസ്.ഐ. വി.ആർ. റിനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മണ്കണ്ഠനെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം സബ് ജയിലിലേക്ക്‌ റിമാൻഡ് ചെയ്തു.

Related Articles

Back to top button