Ernakulam

ചോക്ലേറ്റ് സമ്മാനപ്പെട്ടിയുടെ അകത്ത് സ്വർണം ഒളിപ്പിച്ച നിലയിൽ; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ

Please complete the required fields.




കൊച്ചി: ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരനിൽ നിന്ന് 474.51 ഗ്രാം സ്വർണം പിടികൂടി. മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് സ്വർണവുമായി കസ്റ്റംസിന്റെ പിടിയിലായത്. മുജീബ് റഹ്മാന്റെ ദേഹപരിശോധനയിലാണ് ഒളിപ്പിച്ചിരുന്ന 212.78 ഗ്രാം വരുന്ന ഗുളിക രൂപത്തിലുള്ള സ്വർണം കണ്ടെടുത്തത്.

ചോക്ലേറ്റ് സമ്മാനപ്പെട്ടിയുടെ അകത്ത് ഒളിപ്പിച്ച നിലയിലാണ് സ്വർണം കലർന്ന പേപ്പർ ഷീറ്റുകൾ കണ്ടെത്തിയത്. ഇതിന് 261.73 ഗ്രാം തൂക്കമുണ്ട്.

Related Articles

Back to top button