Kozhikode

കോഴിക്കോട് ഓട്ടോ ടാക്സിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Please complete the required fields.




കോഴിക്കോട് : കൊയിലാണ്ടിയിൽ ഓട്ടോ ടാക്സിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികൻ കൊല്ലം ഊരാം കുന്നുമ്മൽ റിനീഷ് (46) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. ആനക്കുളത്ത് നിന്നും മുചുകുന്ന് ഭാഗത്തേക്ക് പോകുന്ന സ്കൂട്ടറും, മുചുകുന്ന് നിന്നും ആനക്കുളത്തേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തിൽപ്പെട്ടത്.

അപകട ശേഷം നിർത്താതെ പോയ ഓട്ടോയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റിനീഷിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദാസൂട്ടിയുടെയും ദാക്ഷായണിയുടെയും മകനാണ്. രമ്യ ഭാര്യയും ഹരി ദേവ് മകനുമാണ്. മിനി, രജിത എന്നിവർ സഹോദരങ്ങളാണ്.

Related Articles

Back to top button