Kozhikode

വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചനിലയില്‍; പഞ്ചായത്തില്‍നിന്ന് അവധി കിട്ടിയില്ലെന്ന് കുറിപ്പ്

Please complete the required fields.




ഓര്‍ക്കാട്ടേരി(കോഴിക്കോട്): ചെക്യാട് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലിചെയ്യുന്ന യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വൈക്കിലശ്ശേരിയിലെ പുതിയോട്ടില്‍ പ്രിയങ്ക (26) യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടത്.

പഞ്ചായത്തില്‍ അവധിക്ക് അപേക്ഷിച്ചിട്ട് അവധി നല്‍കിയില്ലെന്ന് പറയുന്ന കുറിപ്പ് കിടപ്പുമുറിയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ജനുവരിയില്‍ രാജിവെക്കാനിരുന്ന തന്നോട് മാര്‍ച്ചില്‍ അവധിതരാമെന്ന് ഭീഷണിപ്പെടുത്തുംപോലെ പറഞ്ഞെന്ന് കത്തിലുണ്ട്. മാര്‍ച്ചില്‍ അവധിചോദിച്ചപ്പോള്‍ 23 മുതല്‍ എടുത്തോയെന്നും ഇപ്പോള്‍ ചോദിച്ചപ്പോള്‍ അവധിതരില്ലെന്നും പറയുന്നതെന്നാണ് കുറിപ്പ്.

രാവിലെ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് അമ്മ ബഹളംവെച്ചപ്പോള്‍ പരിസരവാസികള്‍ ഓടിക്കൂടി വാതില്‍ തുറക്കുകയായിരുന്നു. തൂങ്ങിനില്‍ക്കുന്ന പ്രിയങ്കയെ ഉടന്‍ ഓര്‍ക്കാട്ടേരിയിലെ സ്വകാര്യക്ലിനിക്കില്‍ എത്തിച്ചെങ്കിലും മരിച്ചു. അമ്മ: പുതിയോട്ടില്‍ രാധ. സഹോദരന്‍: പ്രണവ് (ബഹ്റൈന്‍).

Related Articles

Back to top button