Palakkad

അമ്മയ്ക്കൊപ്പം നടന്ന് സ്കൂളിലേക്ക് പോയ എൽകെജി വിദ്യാർത്ഥിയെ പന്നി ഇടിച്ചിട്ടു

Please complete the required fields.




പാലക്കാട്: വീയ്യകുറിശ്ശിയിൽ അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിയെ ഓടിവന്ന പന്നി ഇടിച്ചിട്ടു.
വീട്ടുകുറിശ്ശി സ്വദേശി പ്രജീഷയുടെ മകൻ ആദിത്യനെയാണ് പന്നി ഇടിച്ചിട്ടത്. എൽകെജി വിദ്യാർത്ഥിയാണ്.

പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്.
മറ്റുകുട്ടികളും ഒപ്പമുണ്ടായിരുന്നു. ഈ സമയത്ത് കാട്ടിൽ നിന്നും ഓടി വന്ന പന്നി കുട്ടിയെ ഇടിച്ചിട്ട ശേഷം ഓടിമറയുകയായിരുന്നു.
തലയിടിച്ചാണ് വീണതെങ്കിലും പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

Back to top button