Thrissur

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയില്‍

Please complete the required fields.




തൃശൂർ: മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. അടിച്ചിൽത്തൊട്ടി കോളനിയിലെ തമ്പാനാണ് പരുക്കേറ്റത്.
മലക്കപ്പാറയിൽ നിന്നും അടിച്ചിൽത്തൊട്ടി കോളനിയിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ ഞായറാഴ്ച രാത്രി കാട്ടാന ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അവശനിലയിൽ തമ്പാനെ കണ്ടെത്തുന്നത്. കാലിന് ഗുരുതരമായി പരുക്കേറ്റ തമ്പാനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതിര്‍ത്തി ഗ്രാമമായ മലക്കപ്പാറയില്‍ കഴിഞ്ഞ മാസവും രണ്ട് തവണ കാട്ടാന ആക്രമണം ഉണ്ടായിരുന്നു.

ഫെബ്രുവരി എട്ടിന് കാട്ടാനയുടെ ആക്രമണത്തില്‍ കോയമ്പത്തൂര്‍ സ്വദേശി ഫിര്‍ദോസ് ഖാന് സാരമായി പരിക്കേറ്റു. പിന്നീട് ഫെബ്രുവരി 12-നും മലക്കപ്പാറയില്‍ കാട്ടാനയെത്തി. അപ്പര്‍ ഷോളയാര്‍ ഡാമിന് എതിര്‍വശമുള്ള ചാലക്കുടി തൂമ്പാക്കോട് സ്വദേശിയുടെ ഒലിവ് ഗാര്‍ഡന്‍ എന്ന റിസോര്‍ട്ടിന്റെ ഗെയിറ്റും കടമുട്ടം ഭാഗത്തെ പഴയ സ്‌കൂള്‍ കെട്ടിടവുമാണ് അന്ന് ആന തകര്‍ത്തത്.

Related Articles

Back to top button