
കോഴിക്കോട്: കുന്ദമംഗലം നിയോജകണ്ഡലത്തില്‍ നിന്നുള്ള രണ്ട് പദ്ധതികള്‍ക്ക് റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി തത്വത്തില്‍ അനുമതിയായതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ ഇരുവഴിഞ്ഞിപുഴയുടെ വലതുകരയില്‍ നാരങ്ങാളിപറമ്പ ഭാഗം കെട്ടി സംരക്ഷിക്കുന്നതിന് 52.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്.
മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ചെറുപുഴയുടെ ഇടതുകരയില്‍ വില്ലേരിതാഴം ഗ്രാമവനം റോഡിന്‍റെ വശംകെട്ടി സംരക്ഷിക്കുന്നതിന് 82.50 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. എന്നാല്‍ കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും നിയമപ്രകാരം അടിയന്തിര പ്രാധാന്യം നല്‍കി 5,55,165 രൂപയുടെ പ്രവൃത്തി ഈ ഭാഗത്ത് നടത്തിയതിനാല്‍ പ്രസ്തുത തുക ഒഴിവാക്കി പുതുക്കിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിനും ആയത് ലഭ്യമാക്കുന്ന മുറക്ക് ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നതിനും സംസ്ഥാനതല സമിതി അംഗീകാരം നല്‍കിയതായും പിടിഎ റഹീം എംഎല്‍എ പറഞ്ഞു.





