Kozhikode

പേരാമ്പ്ര റബ്ബർ തോട്ടത്തിൽ തീ പിടിച്ച് അപകടം; അര ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചു

Please complete the required fields.




കോഴിക്കോട് : പേരാമ്പ്രയിൽ റബ്ബർ തോട്ടത്തിൽ തീ പിടിച്ച് അടിക്കാടുകൾ കത്തിനശിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കൈതക്കൽ കോറ്റിയോട് പങ്കജാക്ഷി എന്നിവരുടെ റബ്ബർ തോട്ടത്തിലാണ് ഇന്നലെ രാത്രി പത്തുമണിയോടെ അഗ്‌നിബാധ ഉണ്ടായത്.

അര ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര ഫയർ സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി റഫീക്കിന്റെ നേതൃത്വത്തിൽ എത്തിയ ഫയർ യൂണിറ്റും ഓടി കൂടിയ നാട്ടുകാരും ചേർന്ന് തീ അണച്ചു.

പേരാമ്പ്ര ഫയർഫോഴ്‌സിലെ ഉദ്യോഗസ്ഥരായ എം. പ്രശാന്ത്, പി.ആർ സോജു, എം.ജി അശ്വിൻ ഗോവിന്ദ്, പി. എം വിജീഷ്, കെ ശ്രീകാന്ത്, കെ.പി ബാലകൃഷ്‌ണൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ചൂട് കൂടിവരുന്ന സാഹചര്യത്തിൽ വീടിനോട് ചേർന്നുള്ള തോട്ടങ്ങളിലേക്ക് തീ പടരാതിരിക്കാൻ മുൻകരുതലുകൾ എടുക്കണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.

Related Articles

Back to top button