
കോഴിക്കോട് : നാദാപുരം വാണിമേൽ വിലങ്ങാട് സംഘർഷം ഒരാൾക്ക് പരിക്ക്.അടുപ്പിൽ ആദിവാസി കോളനിയിലാണ് കോളനി നിവാസികൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ കല്ല് കൊണ്ട് തലക്കടിയേറ്റ ചാത്തി (55 ) നാണ് സാരമായി പരിക്ക് പറ്റിയത്.
ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിക്കാ യിരുന്നു സംഭവം. വളയം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു





