
തൃശ്ശൂര്‍: തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട. പുത്തൂർ സ്വദേശി അരുൺ, കോലഴി സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായിരുന്നത്. ഇവരിൽ നിന്നും ആഡംബര കാറുകളിൽ കടത്തുകയായിരുന്ന 3.75 കോടി രൂപ വില വരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും 2 ലക്ഷം രൂപയും പിടിച്ചെടുത്തു.
തൃശൂർ സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും, പീച്ചി പൊലീസും ചേർന്ന് കുതിരാനിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.





