Kozhikode

കോഴിക്കോട് പേരാമ്പ്രയിൽ മൂന്നുവയസുകാരി കുളിമുറിയിലെ ബക്കറ്റിൽ മരിച്ച നിലയിൽ

Please complete the required fields.




കോഴിക്കോട്: പേരാമ്പ്ര മരുതേരി ഉണ്ണിക്കുന്ന് പുന്നച്ചാലിൽ മൂന്ന് വയസുകാരിയെ വീട്ടിലെ കുളിമുറിയിൽ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ പറമ്പിൽ ആൽബിന്റേയും ജോബിറ്റയുടേയും മകൾ അനീറ്റയാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടിയെ മുറിയിൽ ഉറക്കി കിടത്തി വീടിന് സമീപത്തെ കുളത്തിൽ അമ്മ അലക്കാനായി പോയതായിരുന്നു. തിരികെയെത്തിയപ്പോൾ കുട്ടിയെ ബക്കറ്റിൽ വീണ നിലയിൽ കണ്ടുവെന്നാണ് ബന്ധുക്കൾ പോലീസിനോട് പറഞ്ഞത്.

Related Articles

Back to top button