
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലെ രണ്ടാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിനിക്ക് വാട്സാപ്പിൽ അപകീർത്തികരമായ സന്ദേശമയച്ച അധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
അനാട്ടമി വിഭാഗം അധ്യാപകനെയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തത്.
വിദ്യാർഥിനിയുടെ പരാതിയെത്തുടർന്ന് ഡി.എം.ഇ.യുടെ നിർദേശപ്രകാരം ആഭ്യന്തരഅന്വേഷണ സമിതി രൂപവത്കരിച്ച് അന്വേഷണം നടത്തിയിരുന്നു.
സമിതി നൽകിയ റിപ്പോർട്ട് പ്രകാരമാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്. അധ്യാപകനെതിരേ വിദ്യാർഥിനിയും കോളേജ് യൂണിയനും എസ്.എഫ്.ഐ.യും പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു.
പ്രിൻസിപ്പൽ പരാതി മെഡിക്കൽ കോളേജ് പോലീസിന് കൈമാറിയിട്ടുമുണ്ട്.





