Kozhikode

കട്ടിപ്പാറയില്‍ അംഗന്‍വാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ റാങ്ക് ലിസ്റ്റില്‍ സ്വന്തക്കാരെ തിരുകി കയറ്റിയെന്ന് ആരോപണം

Please complete the required fields.




കട്ടിപ്പാറ: കട്ടിപ്പാറയില്‍ അംഗന്‍വാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ റാങ്ക് ലിസ്റ്റില്‍ യു ഡി എഫ് ഭരണ സമിതി സ്വന്തക്കാരെ തിരുകി കയറ്റിയെന്ന് എല്‍ ഡി എഫ്. യോഗ്യതയുള്ളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ സ്വന്തക്കാരെ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് എല്‍ ഡി എഫ് കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

തെറ്റ് പറ്റിയെന്ന് നേരത്തെ പഞ്ചായത്ത് പ്രസിഡന്റ് സമ്മതിച്ചതാണെന്നും എന്നാല്‍ ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ അര്‍ഹരായവര്‍ പുറത്തായെന്നും എല്‍ ഡി എഫ് ആരോപിച്ചു. മാര്‍ച്ച് ടി സി വാസു ഉദ്ഘാടനം ചെയ്തു. പി സി തോമസ് അധ്യക്ഷത വഹിച്ചു. കെ വ സെബാസ്റ്റ്യന്‍, കരിീം പുതുപ്പാടി, കെ കെ അപ്പുക്കുട്ടി, നിധീഷ് കല്ലുള്ളതോട്, സി പി നിസാര്‍, ലൂക്ക എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button