Thrissur
ചങ്ങരംകുളത്ത് ബൈക്കും സ്കൂട്ടറും കുട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്കേറ്റു
ചങ്ങരംകുളം : സംസ്ഥാന പാതയിൽ ചങ്ങരംകുളം -തൃശൂർ റോഡിൽ ജാസ്ബാറിനു മുൻവശത്ത് ബൈക്കും സ്കൂട്ടറും കുട്ടിയിടിച്ച് ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി കരിപ്പോട്ട് രവി (45) ആണ് മരണപ്പെട്ടത്. കാഞ്ഞിയൂർ സ്വദേശികളായ ലത്തീഫ്, ഫൈസൽ, ചിയ്യാനൂർ സ്വദേശികളായ അനൂപ്, സജീവൻ എന്നിവരെ പരിക്കുകളോടെ തൃശൂർ ചങ്ങരംകുളം ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 7.45നായിരുന്നു അപകടം. പരിക്കേറ്റവരുമായി പോയ ആംബുലൻസ് കോലിക്കരയിൽ മറ്റൊരപകടത്തിൽപെട്ടു. ആബുലൻസ് ഭാഗികമായി തകർന്നതിനെ തുടർന്ന് മറ്റൊരു ആംബുലൻസിൽ രോഗികളെ തൃശൂരിലേക്ക് കൊണ്ടുപോയി. രേഖയാണ് മരണപ്പെട്ട രവിയുടെ ഭാര്യ. മക്കൾ: പുണ്യ, പൂജ.