Kerala

90 കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ

Please complete the required fields.




മഞ്ചേശ്വരം : (കാറിൽ കടത്തുകയായിരുന്ന 90 കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ. കണ്ണൂർ കണ്ണവം കോളയാട് സ്വദേശി റൈഫ് ബഷീറി(31)നെയാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളും മഞ്ചേശ്വരം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

കൂടെയുണ്ടായിരുന്ന ആൾ പോലീസിനെ കണ്ട് കാറിൽ നിന്നിറിങ്ങി ഓടി രക്ഷപ്പെട്ടു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെ ഞായറാഴ്ച രാത്രി പത്തരയോടെ പൈവളിഗെ ബായിക്കട്ടയിനിന്നാണ് കഞ്ചാവുമായി വരികയായിരുന്ന കാർ പോലീസ് തടഞ്ഞത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡിക്കിയിലും സീറ്റിലുമായി സൂക്ഷിച്ച 90 കിലോ കഞ്ചാവ് കണ്ടെത്തിയത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ രജീഷ് തെരുവത്ത് പീടികയിൽ, എസ്.ഐ.മാരായ കെ.കെ.നിഖിൽ, സി.റുമേഷ്, സുമേഷ് രാജ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Related Articles

Back to top button