
കോഴിക്കോട് : ബാലുശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട . ഇന്നലെ വൈകുന്നേരം നന്മണ്ട വെച്ച് അരക്കിലോയ്ക്കടുത്ത് കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി.
നന്മണ്ട കല്ലുക്കണ്ടി സാരംഗ് (19) നെയാണ് പിടികൂടിയത് . പേരാമ്പ്ര ഡി വൈ എസ് പി കുഞ്ഞിമോയീൻ കുട്ടിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡി വൈ എസ് പിയുടെ സ്ക്വാഡും ബാലുശ്ശേരി പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വീട്ടിൽ പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതിക്ക് മുമ്പും ലഹരിയുമായി ബന്ധപ്പെട്ട കേസുള്ളതായി പൊലീസ് പറഞ്ഞു.





