
ബാലുശ്ശേരി : കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കരുമല വളവിൽ നിയന്ത്രണംവിട്ട ഗുഡ്സ് ജീപ്പ് വയലിലേക്ക് മറിഞ്ഞു. എകരൂൽ ഭാഗത്തുനിന്ന് ഇലക്ട്രിക് സാധനങ്ങളുമായി വരുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.
ഗുഡ്സ് ജീപ്പിന്റെ മുൻഭാഗം പാടേ തകർന്നിട്ടുണ്ട്. കരുമല വളവിൽ അപകടം നിത്യസംഭവമായി മാറുകയാണ്. റോഡ് നവീകരിച്ചശേഷമാണ് അപകടം വർധിച്ചത്. രണ്ടുമാസത്തിനുള്ളിൽ എട്ട് അപകടങ്ങൾ വളവിൽ സംഭവിക്കുകയുണ്ടായി. ബൈക്കപകടത്തിൽ രണ്ടുപേരുടെ ജീവൻ പൊലിഞ്ഞിരുന്നു. വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല.





