
താമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയിൽ ലഹരിമാഫിയ സംഘം പോലീസിനെയും ആളുകളെയും ആക്രമിച്ച കേസിൽ രണ്ടു പ്രതികൾ കൂടി പോലീസിന്റെ പിടിയിലായി. കുടുക്കിലുമ്മാരം കളത്തിൽ വീട്ടിൽ ഫസൽ എന്ന കണ്ണൻ ഫസൽ (29),
താമരശ്ശേരി ആലപ്പടിമ്മൽ രാഹുൽ( 25) എന്നിവരയാണ് ഇന്ന് പുലർച്ചെ 4 മണിയോടെ വയനാട് പുൽപ്പള്ളി ദാസനഗ്ഗരെ എന്ന സ്ഥലത്തുള്ള വനപ്രദേശത്തു നിന്നും താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നിർദേശപ്രകാരം
പ്രത്യേക സംഘം പിടികൂടിയത്.
സംഭവദിവസം ലഹരി മാഫിയ സംഘതലവനായ ചുരുട്ട അയ്യൂബിനോടൊപ്പം പോലീസിനെ ആക്രമിക്കുവാനും ഇർഷാദിനെ വെട്ടിപരുക്കേല്പിക്കുവാനും രണ്ടുപേരും ഉണ്ടായിരുന്നു. മയക്കുമരുന്നിനു അടിമകളായ രണ്ട് പേരും ലഹരികേന്ദ്രത്തിലെ സ്ഥിരം സന്ദർശകരായിരുന്നു. അതിന് ശേഷം വയനാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതോടെ ഈ കേസിൽ പന്ത്രണ്ട് പേർ പിടിയിലായി. പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി ഇൻസ്പെക്ടർ സത്യനാഥൻ എൻ.കെ, എസ്.ഐ ജിതേഷ് കെ.എസ്, സ്പെഷ്യൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എ.എസ്.ഐ ജയ്സൺ ദേവസ്യ, എസ്.സി.പി.ഒ ജയരാജൻ എൻ.എം, സി.പി.ഒ ജിനീഷ് പി.പി, പ്രശാന്ത് എ.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.





