Kozhikode

ദുരൂഹ സാഹചര്യം; വടകരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




കോഴിക്കോട് : ദേശീയ പാതയ്ക്കടുത്ത് കൈനാട്ടി മേൽ പാലത്തിനടിയിൽ ബാലവാടിയിൽ പാലത്തിനടുത്ത് ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ഇന്ന് രാവിലെ കാല്നടയാത്രയ്ക്കാരാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത് . വടകര താഴെ അങ്ങാടി വലിയവളപ്പ് സ്വദേശി ഫാസിൽ ( 39 ) ആണ് മരിച്ചത്.

വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം സംഭവ സ്ഥലത്തുനിന്ന് നീക്കം ചെയ്തിട്ടില്ല .
കൊലപാതക സാധ്യത ഉള്ളതായി പറഞ്ഞു. ഖത്തറിൽ ജോലിചെയ്തിരുന്ന ഫാസിൽ നാലുദിവസം മുൻപാണ് നാട്ടിൽ എത്തിയത്. പിതാവ് മുസ്തഫ , രണ്ട് കുട്ടികളുണ്ട്

Related Articles

Back to top button