Kozhikode

താമരശ്ശേരി ചുരത്തില്‍ മരം മുറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു

Please complete the required fields.




താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ മരം മുറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ചുരം ഒന്‍പതാം വളവിന് മുകളില്‍ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. വനപ്രദേശത്തുള്ള മരത്തിന്റെ വലിയ ശിഖിരം പൊട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഇതോടെ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

പിന്നീട് വണ്‍വെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തി വിട്ടു. ചുരം എന്‍ ആര്‍ ഡി എഫ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ അഞ്ചുമണിയോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അവധി ദിവസമായതിനാല്‍ വാഹനങ്ങളുടെ എണ്ണം കൂടുതലാണ്.

Related Articles

Leave a Reply

Back to top button