
താമരശ്ശേരി: താമരശ്ശേരി ജില്ലാ ട്രഷറിയിൽ എത്തുന്നവരുടെ തിരക്ക് വളരെ കൂടുതലാണ് പ്രായമായ പെൻഷൻകാർക്ക് ഇരിക്കുന്നതിനുവേണ്ടി കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ കസേരകൾ വിതരണം ചെയ്തു.
ഇതോടനുബന്ധിച്ച് താമരശ്ശേരി മണ്ഡലം പ്രസിഡണ്ട് സി. ഹുസൈൻ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി എം. എം വിജയകുമാർ ട്രഷറി ഓഫീസർക്ക് കസേര കൈമാറി.
ചടങ്ങിൽ ജില്ലാ ട്രഷറി ഓഫീസർ അനിൽകുമാർ കെ , സദാനന്ദൻ മാസ്റ്റർ, അബ്ദുൽ ബഷീർ, ഷൈജേഷ്, കെ. പി അശോകൻ, ഹംസ മാസ്റ്റർ, റീജ കെ, മൻസൂർ അലി, ദീപ, അനീഷ തുടങ്ങിയവർ സംസാരിച്ചു





