മണിപ്പൂരിൽ കലാപത്തിന് ഇരയായവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കട്ടിപ്പാറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി

കട്ടിപ്പാറ : മണിപ്പൂർ കലാപത്തിന് ഇരയായവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് കട്ടിപ്പാറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
മണിപ്പൂരിൽ വിഭാഗീയതയും, വിദ്വേഷവും വളർത്തി വലുതാക്കി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി അതിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനുളള സംഘപരിവാർ ശക്തികളുടെ ഹീനശ്രമങ്ങൾക്ക് കൂട്ടുനിൽക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ രാജ്യദ്രോഹകരമായ നിലപാടുകൾക്കെതിരെ കട്ടിപ്പാറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ പീഡനത്തിന് ഇരയായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. രാജ്യത്തിന്റെ അഖണ്ഡതയും,ജനാധിപത്യ മത നിരപേക്ഷ മൂല്ല്യങ്ങളും കാത്ത് സംരക്ഷിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധ ജ്വാല ആവശ്യപ്പെട്ടു.
പ്രമുഖ കോൺഗ്രസ്സ് നേതാവും പ്രഭാഷകനുമായ ജിജിത്ത് പൈങ്ങോപ്പുറം ചടങ്ങിൽ മുഖ്യ പ്രഭാക്ഷണം നടത്തി. കട്ടിപ്പാറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് റിഫായത്ത് അദ്ധ്യക്ഷനായ പരിപാടിയിൽ സദാനന്ദൻ പി കെ, നൈഈം പൂലോട്, വൽസമ്മ അനിൽ എന്നിവർ സംസാരിച്ചു. അനിൽ ജോർജ്, സലാം മണക്കടവൻ ,പീയുസ് എൻ സി, ജോബി ജോസഫ്,റോബി ജെയിംസ്,മനീഷ് ശിവൻ, മാധവൻ വി കെ എന്നിവർ സംബന്ധിച്ചു.





