Kottayam
കോട്ടയത്ത് തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർഥിക്കും വയോധികനും കടിയേറ്റു

കോട്ടയം: തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർഥിക്കും വയോധികനും കടിയേറ്റു. ഉദയനാപുരം ഇത്തിപ്പുഴപാലത്തിന് സമീപം താമസിക്കുന്ന കുറ്റിവേലിൽ സജേഷിന്റെ മകൻ അജയകൃഷ്ണ (14), വയോധികനായ അമ്പാടി എന്നിവർക്കാണ് ഞായറാഴ്ച വൈകീട്ട് കടിയേറ്റത്. അമ്പാടി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
വീടിന് മുന്നിൽ നിൽക്കുമ്പോഴാണ് അജയകൃഷ്ണയെ നായ പാഞ്ഞെത്തി കടിച്ചത്. പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതർ വിവരമന്വേഷിക്കുകയോ തെരുനായെ പിടികൂടുന്നതിന് നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.





