Ernakulam

കുടുംബശ്രീയുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി വായ്പ്പാ തട്ടിപ്പ്; രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

Please complete the required fields.




എറണാകുളം: കൊച്ചിയില്‍ കുടുംബശ്രീയുടെ പേരില്‍ നടത്തിയ തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്. ചോദ്യം ചെയ്യുന്നതിനായി അറസ്റ്റിലായ പ്രതികളെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. അയല്‍ കൂട്ടങ്ങളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി വായ്പ്പാ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് സ്ത്രീകളാണ് ഇതുവരെ പൊലീസിന്‍റെ പിടിയിലായിട്ടുള്ളത്.

പള്ളുരുത്തി സ്വദേശികളായ നിഷ, ദീപ എന്നിവര്‍ ഇപ്പോള്‍ റിമാന്‍റില്‍ ജയിലിലാണ്. ഇവരെ പ്രാഥമികമായി ചോദ്യം ചെയ്തതോടെ തന്നെ കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുള്ളതായി പൊലീസിന് വിവരം കിട്ടിയിരുന്നു. കുടുംബശ്രീയിലെ നിഷ എന്നു പേരുള്ള ഒരു ഉദ്യോഗസ്ഥയുടെ പേര് തട്ടിപ്പിന് പ്രതിയായ നിഷ ദുരുപയോഗം ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്.

ദീപയേയും നിഷയേയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കേസിലുള്‍പെട്ട എല്ലാവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ.ആർ. മനോജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.

പശ്ചിമ കൊച്ചി സി ഡി എസിന്‍റേയും കൊച്ചി കോര്‍പ്പറേഷനിലെ രണ്ട് കൗൺസിലര്‍മാരുടേയും ഒപ്പുകളും സീലുകളും വ്യാജമായി ഉണ്ടാക്കിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയിരിക്കുന്നത്. യൂണിയൻ ബാങ്കിന്‍റെ വെല്ലിംഗ്ടൻ ഐലന്‍റ് ശാഖയില്‍ നിന്നാണ് വ്യാജരേഖകളുമായി അറുപതു ലക്ഷത്തോളം രൂപയുടെ വായ്പ്പാ തട്ടിപ്പ് നടത്തിയിട്ടുള്ളത്.

Related Articles

Leave a Reply

Back to top button