
തൃശ്ശൂർ : മതിലകത്ത് കടൽക്ഷോഭം രൂക്ഷം. മൂന്ന് ദിവസങ്ങളിലായി തുടരുന്ന കടലാക്രമണത്തിൽ കൂളിമുട്ടത്ത് വീട് തകർന്നു. തായാട്ട് പറമ്പിൽ ലക്ഷ്മണന്റെ ഉടമസ്ഥതയിലുള്ള വീടാണ് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കടലാക്രമണത്തിൽ തകർന്നത്.
വയമ്പനാട്ടു ഷാജിയും കുടുംബവുമാണ് നിലവിൽ ഈ വീട്ടിൽ വാടകക്ക് താമസിക്കുന്നത്. വീടിന്റെ പിൻഭാഗത്തെ ഭിത്തികൾ നിലം പൊത്തിയ അവസ്ഥയിലാണ്. വീട് ഉപയോഗശൂന്യമായതിനെ തുടർന്ന് ഷാജിയും കുടുംബാംഗങ്ങളും വേറെ വീട്ടിലേക്കു മാറി.





