Kozhikode

അപകട ഭീഷണി ഉയർത്തി കോഴിക്കോട് -കുറ്റ്യാടി റോഡിലെ വന്മരങ്ങൾ

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് – കുറ്റ്യാടി റോഡിൽ അപകട ഭീഷണി ഉയർത്തി നിൽക്കുകയാണ് ആ റൂട്ടിലെ വന്മരങ്ങൾ. കുറ്റ്യാടി പൊലീസ് സ്റ്റേഷൻ മുറ്റത്തും കുറ്റ്യാടി പാലത്തിന് സമീപത്തുള്ള മരങ്ങൾ വാഹനങ്ങൾക്കും പൊതു ജനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ് .

പാലത്തിന് അടുത്തായി നിൽക്കുന്ന മരം പൊട്ടി വീഴാറായ അവസ്ഥയിലാണ് ഉള്ളത്. എന്നാൽ ഇതിന് മുൻപും മരം പൊട്ടി വീണിട്ടുണ്ടെന്നും ആളപായമില്ലാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും നാട്ടുകാർ പറഞ്ഞു. ശക്തമായ മഴയിൽ മരം വീഴുകയാണെങ്കിൽ സമീപത്തുള്ള കടകൾക്ക് വലിയ നാശ നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും.

ദുരന്തങ്ങൾ ഒഴിവാക്കാനായി അധികൃതർ മുൻകൈ എടുത്ത് മരങ്ങൾ മുറിച്ച് നീക്കണം എന്നുമാണ് സമീപത്തുള്ള സ്ഥാപന ഉടമകളുടെയും നാട്ടുകാരുടെയും ആവശ്യം.

Related Articles

Leave a Reply

Back to top button