Thrissur

തൃശ്ശൂരിൽ ആംബുലൻസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Please complete the required fields.




തൃശ്ശൂർ : തൃപ്രയാറിൽ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർക്കും രോഗിയായ യുവതിക്കുമാണ് പരിക്കേറ്റത് . തൃപ്രയാർ തെക്കെ ആൽമാവിന് സമീപം ദേശീയപാതയിൽ ഇന്നുരാവിലെ ഏഴരയോടെയാണ് സംഭവം.

വലപ്പാട് ചന്തപ്പടിയിലെ സ്വകാര്യ എമർജൻസി കെയർ സെന്ററിൽ നിന്ന് ആംബുലൻസിൽ യുവതിയെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നത്. പഴുവിൽ സെന്ററിലെ റാപ്പിഡ് ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. തെക്കെ ആൽമാവിന് സമീപത്ത് വെച്ച് നിയന്തണം വിട്ട ആംബുലൻസ് എതിരെ വന്ന സ്വകാര്യ ബസിന്റെ ഡീസൽ ടാങ്കിന്റെ ഭാഗത്ത് ഇടിക്കുകയായിരുന്നു.

ഗുരുവായൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് സർവ്വീസ് നടത്തുകയായിരുന്ന അമാൻ ബസിലാണ് ആംബുലൻസ് ഇടിച്ചത്. പരിക്കേറ്റ രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസ് ഡ്രൈവർക്കും നിസാര പരിക്കേറ്റു.

Related Articles

Leave a Reply

Back to top button