KozhikodeSports

ഏഷ്യൻ ഗെയിംസിൽ മലയാളി താരം; വടകര സ്വദേശിനി അങ്കിത ഷൈജു

Please complete the required fields.




കോഴിക്കോട് : ചൈനയിൽ നടക്കുന്ന 19 ആം മത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം. മണിയൂർ പൗർണമിയിൽ ഷൈജുവിന്റെയും ഷർമിളയുടെയും മകൾ അങ്കിത ഷൈജുവിനാണ് ഈ അവസരം ലഭിച്ചത്.

ഏഷ്യൻ അംഗീകൃത ഗെയിമും ജപ്പാൻ ആയോധനകലയുമായ ജു-ജീട് സുവിന്റെ 16 പേരടങ്ങുന്ന ഇന്ത്യൻ ടീമിലാണ് അങ്കിത ഇടം നേടിയത്. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഈ മാസം 19 ന് ആയിരുന്നു ഏഷ്യൻ ടീം സെലക്ഷൻ നടന്നത് , കേരള ജുജീട് സു അസോസിയേഷൻ സെക്രട്ടറി അബ്ദുൾ ലത്തീഫിന്റെ നേതൃത്ത്വത്തിൽ കേരള ടീം സെലക്ഷൻ ട്രെയലിൽ പങ്കെടുത്തു.

2023 ഫെബ്രുവരി മാസം തായ്ലന്റിൽ വച്ച് നടന്ന ഏഷ്യൻ ജുജീട് സു ചാമ്പ്യൻഷിപ്പിലും, മദ്ധ്യപ്രദേശിൽ വച്ച് നടന്ന നാഷണൽ ചാമ്പ്യൻ ഷിപ്പിലും അങ്കിന പങ്കെടുത്തിട്ടുണ്ട് , നിലവിൽ ഏഷ്യയിൽ 7 th റാങ്കും , നിരവധി ദേശീയ മെഡലും നേടിയിട്ടുണ്ട് .
കോഴിക്കോട് ജില്ല ജു- ജിട് സു അസോസിയേഷൻ പ്രസിഡന്റ് ഷൈജേഷ് പയ്യോളിയുടെയും , സജിത്ത് മണമ്മലിന്റെയും കീഴിലാണ് പരിശീലനം നടത്തുന്നത്.

Related Articles

Leave a Reply

Back to top button