
മംഗളൂരു: സുള്ള്യക്കടുത്ത സമ്പാജെ ദേവറകൊല്ലി ദേശീയ പാതയിൽ വ്യാഴാഴ്ച പുലർച്ചെ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
അഞ്ചു പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ബംഗളൂരു സ്വദേശി കെ.ആർ.രവിയാണ്(40) മരിച്ചത്. പരിക്കേറ്റ നിതിൻ,ചന്ദ്രശേഖർ,ഹർഷ, ജഗദീഷ്,ലോറി ഡ്രൈവർ കുളൈയിലെ ഈശ്വർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗളൂരുവിലേക്ക് വരുകയായിരുന്ന കണ്ടയ്നർ ബ്രേക്ക് തകറാറിനെത്തുടർന്ന് ബംഗളൂരുവിൽ നിന്ന് ധർമസ്ഥലയിലേക്ക് സഞ്ചരിച്ച കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്.





