Kasargod

തെരുവുനായ ആക്രമണം വീണ്ടും; കാസർഗോഡ് തെരുവുനായ മധ്യവയസ്കന്റെ കീഴ്ചുണ്ട് കടിച്ചെടുത്തു

Please complete the required fields.




കാസർഗോഡ്: സംസ്ഥാനത്ത് തെരുവുനായ ആക്രമണം വീണ്ടും രൂക്ഷമാകുന്നു. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്ക്കന്‍റെ കീഴ്ചുണ്ട് കടിപ്പ് പറിച്ചു. തിമിരി കുതിരം ചാലിലെ കെകെ മധുവിനാണ് പരിക്കേറ്റത്. പരിക്കേറ്റിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സയിലാണ്. വീടിന് സമീപം വച്ചാണ് തെരുവ് നായ ആക്രമിച്ചത്.

പത്തനംതിട്ട കുളനടയിൽ ഒൻപതുപേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. തുമ്പമൺ, ഉളനാട് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം. ഇന്ന് രാവിലെ മുതൽ ഉച്ചവരെയാണ് നായയുടെ ആക്രമണം ഉണ്ടായത്. ആക്രമണകാരിയായ നായയെ നാട്ടുകാർ പിടികൂടിയെങ്കിലും പിന്നീട് നായ ചത്തു. പരിക്കേറ്റവരിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button