Thiruvananthapuram

സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; എ.ബി.വി.പി പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Please complete the required fields.




തിരുവനന്തപുരം: മുൻ എസ്.എഫ്.ഐ നേതാവ് ​കെ. വിദ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി സെക്രട്ടേറിയറ്റി​ലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും ലാത്തി വീ​ശിയിട്ടും എ.ബി.വി.പി പ്രവർത്തകർ ഒഴിഞ്ഞുപോകാൻ കൂട്ടാക്കിയില്ല. ഒടുവിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസും എ.ബി.വി.പിക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി.

പൊലീസിനു നേരെ എ.ബി.വി.പിക്കാർ കല്ലെറിയുകയും ചെയ്തു . തുടർന്ന് വനിതകളടക്കം മാർച്ചിൽ പ​ങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button