Thiruvananthapuram
സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; എ.ബി.വി.പി പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും ലാത്തി വീശിയിട്ടും എ.ബി.വി.പി പ്രവർത്തകർ ഒഴിഞ്ഞുപോകാൻ കൂട്ടാക്കിയില്ല. ഒടുവിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസും എ.ബി.വി.പിക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി.
പൊലീസിനു നേരെ എ.ബി.വി.പിക്കാർ കല്ലെറിയുകയും ചെയ്തു . തുടർന്ന് വനിതകളടക്കം മാർച്ചിൽ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.





