Palakkad

പാലക്കാട് പാഞ്ഞെത്തിയ ബസ് കാറിന് പിന്നിലിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Please complete the required fields.




പാലക്കാട്: പാലക്കാട് കാഴ്ചപറമ്പ് സിഗ്നൽ ജംഗ്ഷനിൽ അപകടം. കാറിനു പിറകിൽ ബസ് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കാർ ഏറെ മുന്നോട്ടു പോയി നിന്നു.

കാർ യാത്രക്കാരും മറ്റു വാഹനങ്ങളും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ആണ്. അപകടത്തിന്റെ സി സി ടി വി ദൃശ്യം പുറത്തുവന്നു.

ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് പോയ കാർ മറ്റ് വാഹനങ്ങൾക്കിടയിലൂടെ കറങ്ങിത്തിരിഞ്ഞ്, നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

Related Articles

Leave a Reply

Back to top button