
തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമം. അപകടം പറ്റി ചികിത്സക്കെത്തിയ ആളാണ് ആക്രമിച്ചത്.
നെഞ്ച് പരിശോധിക്കുന്നതിനിടെയാണ് പാലയാട് സ്വദേശി മഹേഷ് വനിതാ ഡോക്ടറെ ആക്രമിച്ചത്. ഇയാൾ മദ്യപിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു. തലശ്ശേരി പോലീസ് ഡോക്ടറുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തു.





