
താനൂർ: തിരൂർ-താനൂർ പാതയിൽ വലിയപാടത്ത് വാഹനാപകടം. കാലി ഗ്യാസ് സിലിണ്ടറുകൾ ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടമുണ്ടായത്.
ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. ഡ്രൈവർ പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.





