സിനിമ സെറ്റിൽ വാഹനാപകടം ; ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാല എന്നിവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ തൊടുപുഴയിൽ പുരോഗമിക്കവേ ഇവിടെ നിന്നുമാണ് വളരെ വേദനാജനകമായ ഒരു റിപ്പോർട്ടാണ് പുറത്തുവരുന്നത്. സിനിമയുടെ സെറ്റിൽ വാഹനാപകടം നടന്നിരിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാലാ എന്നിവർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നവർ. ചിത്രീകരണ സമയത്ത് ആണ് സംഭവം നടക്കുന്നത്. താരങ്ങൾ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡിനടുത്തുള്ള ഇലക്ട്രിസിറ്റി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ വേഗത കുറവായതിനാൽ വലിയ ഒരു ദുരന്തമാണ് ഒഴിവായത്.
ആർക്കും സാരമായ പരുക്കുകൾ ഇല്ല. ജസ്പാൽ ഷണ്മുഖൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്തായാലും താരങ്ങൾക്ക് ഒന്നും തന്നെ അപകടമില്ല എന്ന് അറിയാൻ സാധിച്ചതിൽ പ്രേക്ഷകർ വളരെ സന്തോഷവാന്മാരാണ്. സിനിമയുടെ റിലീസിന് വേണ്ടി അക്ഷമയോടെ കാത്തിരിക്കുകയാണ് മലയാളികൾ എല്ലാവരും.





