Kozhikode

കോഴിക്കോട് സ്വദേശിയെ സ്വർണ്ണക്കടത്ത് സംഘം മർദ്ധിച്ചതായി പരാതി

Please complete the required fields.




കോഴിക്കോട് : സ്വർണ്ണക്കടത്ത് സംഘം വിദേശത്ത് വച്ച് ക്രൂരമായി മർദ്ധിച്ചതായി യുവാവിന്റെ പരാതി . കോഴിക്കോട് പന്തീരക്കര സ്വദേശി പുത്തലത്ത് മുഹമ്മദ് ജവാദിനാണ് അജ്മാനിൽ വെച്ച് മർദ്ദനമേറ്റത്. താമസ സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ട് പോവുകയും നാല് ദിവസം അഞ്ജാത കേന്ദ്രത്തിൽ എത്തിച്ച് മർദ്ധിക്കുകയായിരുന്നു.

ഒപ്പം മർദ്ധന ദൃശ്യങ്ങൾ പകർത്തി വീട്ടുകാരെ കാണിക്കുകയും ചെയ്തു. സ്വർണ്ണവുമായി മുങ്ങിയ വാളൂർ സ്വദേശിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഘം മർദ്ധിച്ചതെന്നും സംഘം തന്നെ കൊലപ്പെടുത്തുമെന്ന് ഭീതിയുണ്ടെന്നും ജവാദ് പറഞ്ഞു.

നാട്ടിൽ എത്തിയിട്ടും ഭീഷണി തുടരുന്നു എന്ന് കാട്ടി യുവാവ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. കമ്പി , ഇസ്തിരിപ്പെട്ടി , മുളക് പൊടി എന്നിവ ഉപയോഗിച്ച് ദേഹത്ത് പരിക്കേൽപ്പിക്കുകയും ചെയ്തു. വാളൂർ സ്വദേശിയായ യുവാവിന് മൂരികുത്തി സ്വദേശിക്ക് നല്കാമെന്നേറ്റ 65 ലക്ഷത്തിന്റെ സ്വർണ്ണം ഇയാൾ നൽകാത്തതിനാലാണ് ഇവർ തന്നെ അന്വേഷിച്ച് വന്നതെന്നും മർദ്ധിച്ചതും.

മർദ്ധിച്ച് അവശനാക്കിയ ജവാദിനെ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ദുബായ് പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ജവാദ് നാട്ടിലേക് തിരിച്ചു വരികയായിരുന്നു. തനിക്ക് ഇപ്പോഴും ഭീഷണി ഉണ്ടെന്നും ജവാദ് പറഞ്ഞു. നാട്ടിലെത്തി പെരുമണ്ണാമുഴി പൊലീസിന് നൽകിയ പരാതിയിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button