
കാസർകോട് : കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം സംഭവം. പഴക്കച്ചവടക്കാരനായ പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അര്‍ഷാദ് (34) നെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടച്ചേരിയില്‍ ബസിറങ്ങി യുവതി നടന്ന് പോകവേ ആണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.
നേരത്തെ സ്കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അര്‍ഷാദ് പിടിയിലായിരുന്നു. അന്ന് പോക്സോ കേസ് ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.





