Kozhikode

റൊണാൾഡോയും നെയ്മറും എവിടെ ? ചോദ്യപ്പേപ്പറിൽ മെസിയെ കണ്ട സന്തോഷവും പരിഭവവുമായി നാലാം ക്ലാസുകാര്‍

Please complete the required fields.




കോഴിക്കോട്: അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തോടെ മെസ്സി മയമാണ് എങ്ങും. അര്‍ജന്റീനിയൻ ആരാധകരായ നാലാം ക്ലാസുകാരുടെ വലിയ സന്തോഷ ദിവസമായിരുന്നു ഇന്ന്. അര്‍ജന്റീനയുടെ വിജയം അറിഞ്ഞ്, മെസിയുടെ ഗോൾ റെക്കോര്‍ഡറിഞ്ഞ് പരീക്ഷയ്ക്കെത്തിയ കുട്ടി ആരാധകര്‍ക്ക് ചോദ്യമായി വന്നതും മെസി തന്നെ. ചോദ്യപേപ്പറിൽ മെസിയുടെ പടമടക്കമുള്ള ജീവചരിത്ര കുറിപ്പ് തയ്യാറാക്കാനുള്ള ചോദ്യം കണ്ടതിന്റെ ആവേശത്തിൽ നാലാം ക്ലാസിലെ മെസി ആരാധകര്‍ ആവേശം മറച്ചുവച്ചില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.

മെസിയുടെ ജനനം, ഫുട്ബോൾ ജീവിതം, നേട്ടങ്ങൾ, പുരസ്കാരങ്ങൾ തുടങ്ങിയ വിവരങ്ങൾ നൽകിയായിരുന്നു വികസിപ്പിച്ച് ജീവചരിത്രം തയാറാക്കാനുള്ള ചോദ്യം. അതേസമയം, ചില ആരാധകരെ ഈ ചിത്രം അസ്വസ്ഥരാക്കിയെന്നും അധ്യാപകർ പറയുന്നുണ്ട്. ചോദ്യപേപ്പറിൽ എവിടെ നെയ്മറും റൊണാൾഡോയും എന്ന് ചില കുട്ടി ആരാധകര്‍ ചോദിച്ചുവെന്ന് അധ്യാപകര്‍ പറയുന്നു.

Related Articles

Leave a Reply

Back to top button