
ഫറോക്ക്: കാറില്‍ കറങ്ങി എംഡിഎംഎയും കഞ്ചാവും വില്‍പ്പന നടത്തുന്ന നാലംഗ സംഘത്തെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. കൊളത്തറ സൈനാസില്‍ മുഹമ്മദ് സല്‍മാന്‍ (28), പേട്ടവണ്ടി തൊടി ഹൗസില്‍ ആഷിഖ് (28), ചെറുവണ്ണൂര്‍ മധുരബസാര്‍ അരീക്കാടന്‍ ജാസിര്‍ (24), തോക്കാര്‍ തൊടി അബ്ദുല്‍ നാസര്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി ശാരദാമന്ദിരത്തിനടുത്ത് ജി.ആര്‍ ഇന്റീരിയറിന് സമീപമുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത കാറില്‍ സൂക്ഷിച്ച 4,35 ഗ്രാം എം.ഡി.എം.എയും 2.650 ഗ്രാം കഞ്ചാവുമാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.





