
കോഴിക്കോട്: ബൈക്ക് മോഷണക്കേസിലെ പ്രതി കോഴിക്കോട് ടൗണ്‍ പോലീസിന്റെ പിടിയില്‍. കൊടുവള്ളി കരീറ്റിപറമ്പ് പുത്തന്‍പുരക്കല്‍ ഹബീബ് റഹ്മാനെയാണ് (34) കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് ടൗണ്‍ ഇന്‍സ്പെക്ടര്‍ ബൈജു കെ.ജോസ് പിടികൂടിയത്.
.ഫെബ്രുവരി 16 ന് കല്ലായി റോഡ് യമുന ആര്‍ക്കേഡിനു സമീപമാണ് ബൈക്ക് മോഷണം നടത്തിയത്. 17 ന് പുലര്‍ച്ചെ താമരശ്ശേരി പിസി മുക്കില്‍ ബൈക്കിലെത്തി പ്രതിയും സുഹൃത്തും സൂപ്പര്‍ മാര്‍ക്കറ്റിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തി. പിന്നീട് സമീപത്തു നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടയില്‍ മായനാട് അപകടത്തില്‍ പെടുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് കടന്നു കളഞ്ഞു. പോലീസ് അന്വേഷണത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു.





