
കൊല്ലം: ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചുരക്ഷപെടാൻ ബുള്ളറ്റ് റോഡരികിലേക്ക് മാറ്റിനിർത്തിയപ്പോൾ തീപടർന്ന് അവിടെ നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ നാല് വാഹനങ്ങളിലേക്ക് തീ പടർന്ന് കത്തിനശിച്ചു. കൊല്ലം രണ്ടാംകുറ്റിയിൽ വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം നടന്നത് .
കൊല്ലം സ്വദേശിയായ യുവാവ് ബുള്ളറ്റ് ഓടിച്ചുവരുന്നതിനിടയിൽ വാഹനത്തിൽനിന്ന് പുക വരുന്നത് കണ്ട് നിർത്തുകയും ഇറങ്ങി ഓടിമാറുകയും ചെയ്തു . പെട്ടെന്ന് ബുള്ളറ്റിൽ നിന്ന് തീ പടരുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാറിലേക്കും ഓട്ടോറിക്ഷയിലേക്കും രണ്ട് ബൈക്കുകളിലേക്കും തീപിടിക്കുകയും ചെയ്തു.
കടപ്പാക്കടയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വാഹനങ്ങൾ മുഴുവൻ തീപടർന്നുപിടിച്ചിരുന്നു. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അഞ്ച് വാഹനങ്ങളും പൂർണമായും നശിച്ചു.





