Pathanamthitta

ഓൺലൈൻ ഓഹരി വിപണിയിൽ വൻതോതിൽ പണം നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി

Please complete the required fields.




പത്തനംതിട്ട : ഓൺലൈൻ ഓഹരി വിപണിയിൽ വൻതോതിൽ പണം നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. പത്തനംതിട്ട എഴംകുളത്താണ് സംഭവം. തൊടുവക്കാട് സ്വദേശി ടെസൻ തോമസ് (32) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ടാണ് സംഭവം. വീടിനുള്ളിൽ ടെസനെ തൂങ്ങി നിൽക്കുന്ന നിലയിൽ വീട്ടുകാരാണ് കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓഹരി വിപണിയിലും ഓൺലൈൻ ഗെയിമുകളിലുമാണ് ടെസന് പണം നഷ്ടമായത്.

ആദ്യം ചെറിയ രീതിയിലാണ് ഓഹരി വിപണിയിൽ ഇടപെടൽ തുടങ്ങിയത്. പിന്നീട് വൻതോതിൽ തുക നിക്ഷേപിച്ചു. എന്നാൽ വലിയ നഷ്ടം നേരിട്ടു. ഇതോടെ ഓൺലൈനായും പരിചയക്കാരിൽ നിന്നും പണം കടം വാങ്ങി.

കടം കുമിഞ്ഞുകൂടിയതോടെ വീട്ടിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈയടുത്താണ് ടെസൻ വിവാഹം കഴിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

 

Related Articles

Leave a Reply

Back to top button