
എറണാകുളം: രാജദാനി എക്സ്പ്രസിൽ കയറാനാണ് യാത്രക്കാരൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്.എറണാകുളത്തുനിന്ന് ട്രെയിൻ പുറപ്പെട്ടപ്പോളായിരുന്നു സംഭവം.
ട്രെയിനിൽ കയറാൻ കഴിയാതിരുന്നയാളാണ് ഭീഷണി മുഴക്കിയത്.ഭീഷണിയെ തുടർന്ന് ഷൊർണൂരിൽ ട്രെയിൻ നിർത്തിയിട്ടു.
ഷൊർണൂരിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ ഇയാൾ ട്രെയിൻ കയറുകയും ചെയ്തു.പഞ്ചാബ് സ്വദേശി ജയ് സിങ് റാത്തർ ആണ് ഭീഷണി മുഴക്കിയത്.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.





