
സുല്‍ത്താന്‍ബത്തേരി: നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മുള്ളന്‍കൊല്ലി കാഞ്ഞിരപ്പാറയില്‍ ജോര്‍ജ് (67) ആണ് മരിച്ചത്. കനറാ ബാങ്ക് പുല്‍പ്പള്ളി ശാഖയിലെ മുന്‍ ജീവനക്കാരനായിരുന്നു. ഈ മാസം ആറിന് മുള്ളന്‍കൊല്ലി ടൗണിനടുത്തായിരുന്നു അപകടം നടന്നത് .
പാതയോരത്ത് കൂടി നടന്നുപോകവെ നിയന്ത്രണം വിട്ട് എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്ച വീട്ടില്‍ എത്തിക്കും. പരേതരായ മത്തായിയുടേയും ഏലിക്കുട്ടിയുടേയും മകനാണ് ജോര്‍ജ്. സഹോദരങ്ങള്‍: അന്ന, ജോയി, റോസ, സണ്ണി, ജോസഫ്, സജി, ബിജു, ബൈജു. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം നാലരക്ക് മുള്ളന്‍കൊല്ലി സെന്റ മേരിസ് ഫൊറോന പള്ളി സെമിത്തേരില്‍ നടക്കും.





