
കോഴിക്കോട് : ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് സമുദായമുന്നണി കളക്ടറേറ്റ് ധർണനടത്തി. ജനറൽ സെക്രട്ടറി പി.എ. പ്രസാദ് ഉദ്ഘാടനംചെയ്തു. ആദിവാസികളെ എന്തുചെയ്താലും ആരും ചോദിക്കാനില്ലെന്ന സ്ഥിതിയാണ് നാട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
വൈസ് ചെയർമാൻ മണികണ്ഠൻ കാട്ടമ്പിള്ളി അധ്യക്ഷനായി. ബിജോയ് ഡേവിഡ്, പി. അംബിക, സുകുമാരൻ ചാലിഗദ്ദ, സി. സുന്ദരൻ, അഭിലാഷ് ബദിരൂർ, ചിത്ര നിലമ്പൂർ, ഉത്തമൻ ശ്രീകണ്ഠപുരം, ബാബുരാജ് കോട്ടകുന്ന്, കെ. സന്തോഷ് കുമാർ, കെ.എം. കൃഷ്ണൻകുട്ടി, പ്രൊഫ. ഹരിദാസൻ, കെ.ഒ. രാജൻ എന്നിവർ സംസാരിച്ചു.
കോഴിക്കോട് : മെഡിക്കൽ കോളേജിൽ ആദിവാസിയുവാവായ വിശ്വനാഥന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നാഷണൽ മഹിളാ ജനത സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രസിഡന്റ് ലൈല റഷീദ് ഉദ്ഘാടനംചെയ്തു. അഞ്ജലി ജയപാൽ, ബുഷറാ ബാബു, സത്യഭാമ, സന്ധ്യ ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.
ഭാരതീയ പട്ടികജനസമാജം ജില്ലാകമ്മിറ്റിയുടെ പ്രതിഷേധധർണ കിഡ്സൺ കോർണറിൽ ഇളയൂർ ശശികുമാർ ഉദ്ഘാടനം ചെയ്തു. കെ.പി. ശേഖരൻ അധ്യക്ഷനായി. വി.ടി. ഭരതരാജൻ, കെ.ബി. മിനി, വി.പി. ദേവി, ദാസൻ കൊടിയത്തൂർ, വി.പി. കുമാരൻ, വിലാസിനി തുടങ്ങിയവർ സംസാരിച്ചു.





